കൊച്ചി: പ്രധാനമന്ത്രി മോഡിക്ക് ഭീഷണിക്കത്ത് എഴുതിയ ആള്‍ പിടിയില്‍. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
അയല്‍ക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണര്‍ സ്ഥിരീകരിച്ചു.
കത്രക്കടവില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യര്‍. അയല്‍ക്കാരനുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാള്‍ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സേവ്യര്‍ കുറ്റം സമ്മതിച്ചത്.
വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.ഭീഷണി സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.
article by : aks crypto
